ആലപ്പുഴ: കയർ മേഖലയിൽ ഇനി മുതൽ ഒമ്പത് ശതമാനം വർധനയോടെ പുതുക്കിയ വേതനം നൽകും. കയർ മേഖലയിലെ 60 വർഷത്തെ അശാസ്ത്രീയ വേതന നിർണയം അവസാനിച്ചെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. പുരുഷ തൊഴിലാളിക്ക് ദിവസം 815.44 രൂപയും സ്ത്രീ തൊഴിലാളിക്ക് 680.88 രൂപയുമാണ് നൽകുക. പുതിയ അടിസ്ഥാന വേതനം 667 രൂപയാക്കി. 2018 ലാണ് കയർ തൊഴിലാളി വേതനം അവസാനമായി പുതുക്കിയത്.
അതേസമയം ആലപ്പുഴയിൽ 2022 മെയ് മാസം കയർ വ്യവസായ മേഖലയിൽ അനിശ്ചിത കാല പണിമുടക്ക് നടന്നിരുന്നു. മേയ് 25 മുതൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ജൂൺ 10നാണ് അവസാനിച്ചത്. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന മന്ത്രിതല ചർച്ചയിലാണ് തീരുമാനം. ചെറുകിട കയർ ഫാക്ടറി ഉടമസംയുക്ത സമരസമിതിയാണ് പണിമുടക്ക് നടത്തിയിരുന്നത്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന മന്ത്രി രാജീവിന്റെ ഉറപ്പിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് സമരക്കാർ അറിയിച്ചു

