ന്യൂഡല്‍ഹി: കോടികളുടെ കളളപ്പണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഇഡിയുടെ കസ്റ്റഡിയിലായ ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരേ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ്. അദ്ദേഹം പാര്‍ട്ടിക്ക് കടുത്ത അപമാനം വരുത്തിവച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ത്ഥാ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ രണ്ട് ഫ്ലാറ്റുകളില്‍നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്ത വാര്‍ത്ത പുറത്തുവന്നശേഷം നടത്തിയ പ്രതികരണത്തിലാണ് തൃണമൂല്‍ വക്താവിന്റെ രോഷപ്രകടനം. സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നിയമന അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇ ഡി, മന്ത്രിക്കെതിരേ നടപടി ആരംഭിച്ചത്.
അപമാനം വരുത്തിവച്ചു: പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരേ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ്
