കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്‌നോളിയില്‍ ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷക്കാലയളവുള്ള ഈ കോഴ്സിന് എസ്.എസ്.എല്‍.സി യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. കോഴ്സ് ഫീ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ 21,200 രൂപ. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12. അപേക്ഷകള്‍ നേരിട്ടും, www.iihtkannur.ac.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷിക്കാവുന്നതാണ്. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി, കണ്ണൂര്‍, കിഴുന്ന പി. ഒ, തോട്ടട. ഫോണ്‍: 0497 2 835 390