ആലപ്പുഴ: പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ മാളികമുക്ക് സപ്ലൈകോ മാവേലി സ്റ്റോറിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍വഹിക്കും.
ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ.എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യരാജ് ആദ്യവില്‍പ്പന നിര്‍വഹിക്കും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.