ക്യാപ്റ്റന്റെ പുതിയ പോസ്റ്റർ എത്തി

ചെന്നൈ: സംവിധായകന്‍ ശക്തി സൗന്ദര്‍ രാജനും, ആര്യയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ക്യാപ്റ്റന്‍. നേരത്തെ ടെഡി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

നടന്‍ ആര്യയുടെ ദി ഷോ പീപ്പിളുമായി ചേര്‍ന്ന് തിങ്ക് സ്റ്റുഡിയോസാണ് ക്യാപ്റ്റന്‍ നിര്‍മ്മിക്കുന്നത്. ആര്യയെ കൂടാതെ, സിമ്രാന്‍, ഐശ്വര്യ ലക്ഷ്മി, ഹരീഷ് ഉത്തമന്‍, കാവ്യ ഷെട്ടി, ഗോകുല്‍ ആനന്ദ്, സുരേഷ് മേനോന്‍, ഭരത് രാജ്, അംബുലി ഗോകുല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എസ് യുവയുടെ ഛായാഗ്രഹണത്തില്‍, ശക്തിയുടെ കൂടെ സഹകാരിയായ ഡി ഇമ്മാനാണ് ക്യാപ്റ്റന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ഒരു തീവ്രവും ഹൈ ഒക്ടേന്‍ ആക്ഷന്‍ ചിത്രമാണ് ക്യാപ്റ്റൻ. പോസ്റ്ററില്‍ ആര്യയുടെ പിന്നിലുള്ള ആ വ്യക്തിയെ നമുക്ക് ഒരു ‘ജീവി’ എന്ന് വിളിക്കാം. ട്രെയിലര്‍ അത് എന്താണെന്ന് കൂടുതല്‍ വെളിച്ചം വീശും. ഒന്നര വര്‍ഷം മുന്പാണ് ഈ ജീവിയുടെ രേഖാചിത്രം ആരംഭിക്കുന്നത്, ഇപ്പോള്‍ ഒരു വര്‍ഷമായി വിഎഫ്‌എക്സ് ജോലികള്‍ നടക്കുന്നു, ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു. ചിത്രത്തെക്കുറിച്ച്‌ സംസാരിക്കുമ്പോൾ ശക്തി പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →