വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. കൊലപാതകിയെ പോലിസ് വെടിവച്ചുകൊന്നു. വീടില്ലാതെ തെരുവില്‍ താമസിക്കുന്നവര്‍ക്കുനേരെയാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ആദ്യ റിപോര്‍ട്ട്. അതിതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാന്‍കൂവറിന് ഒരു മണിക്കൂര്‍ ദൂരത്തുള്ള നഗരത്തിലാണ് വെടിവയ്പുണ്ടായത്. നാല് പേര്‍ക്കാണ് വെടിവയ്പില്‍ പരിക്കേറ്റതെന്നും കൊലപാതകി ഒറ്റക്കായിരുന്നുവെന്നും പോലിസ് മേധാവി ഗാലിബ് ബയാനി പറഞ്ഞു. നാലുപേരില്‍ രണ്ട് പേരാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാള്‍ സ്ത്രീയാണ്. കൊലപാതകിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. അമേരിക്കയില്‍നിന്ന് വ്യത്യസ്തമായി കാനഡയില്‍ വെടിവയ്പിലൂടെയുള്ള കൊലപാതകങ്ങള്‍ കുറവാണ്. പക്ഷേ, 2019നുശേഷം അക്കാര്യത്തില്‍ അഞ്ചിരട്ടി വര്‍ധനയുണ്ടായി.
വാന്‍കൂവറില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു
