കോഴിക്കോട്: എഴുത്തച്ഛൻ മലയാളസാഹിതി കേന്ദ്രം ഏർപ്പെടുത്തിയ എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്കാരത്തിന് 24 കൊച്ചി റീജിയണൽ ചീഫ് വി.എസ് രഞ്ജിത്ത് അർഹനായി. “നിരുപാധികം” എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം. സിദ്ധാർത്ഥൻ, സി ആർ ദാസ്, പവിത്രൻ തീക്കുനി, എം കെ ഹരികുമാർ, ഡോക്ടർ അജയൻ മഠത്തിൽ, ഡോക്ടർ സന്തോഷ് കുമാർ, ഡോക്ടർ രമാദേവി ഇളമ്പൽ തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് വിവിധ മേഖലയിലുള്ള പുരസ്കാര അർഹരെ തെരഞ്ഞെടുത്തത്. പതിനായിരത്തിയൊന്ന് രൂപയും, ഫലകവും അടങ്ങുന്ന പുരസ്കാരം 2022 ആഗസ്റ്റ് 17 ന് കോഴിക്കോട് ടൗൺ ഹാളിൽ വിതരണം ചെയ്യും.
Uncategorized
എഴുത്തച്ഛൻ മലയാളസാഹിതി സ്മൃതി പുരസ്കാരം വിഎസ് രഞ്ജിത്തിന്
