കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമം മാനേജ്‌മെന്റ്

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമം മാനേജ്‌മെന്റ്. മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. ഗള്‍ഫ് മേഖലകളില്‍ മാധ്യമം ദിനപത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഭരണകൂടത്തിന് കെ.ടി ജലീല്‍ കത്തയച്ചെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി.

ജലീല്‍ കത്തയച്ച വിവരം നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിഷയത്തില്‍ ജലീലുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉചിതമായ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് ഒ.അബ്ദുറ്മാന്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →