ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ ലോക്സഭയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്. ടിഎന്‍ പ്രതാപന്, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവര്‍ക്കാണ് സസ്പെന്ഷന്. ഇവര്‍ക്ക് വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല.
വര്‍ഷകാല സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ വിലക്കയറ്റം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് വൈകുന്നരം മൂന്ന് മണിവരെ സഭ നിര്‍ത്തിവച്ചിരുന്നു. മൂന്ന് മണിക്ക് സഭ വീണ്ടും ചേര്‍ന്നതിന് ശേഷവും പ്രതിഷേധം തുടര്‍ന്നു. കോണ്‍ഗ്രസും തൃണമൂലും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം ഉയര്‍ത്തുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലേക്ക് ഇറങ്ങുകയും ചെയ്തു.തുടര്‍ന്നാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. പ്രതിഷേധിക്കുന്ന എംപിമാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

