മോസ്‌കോ: ചെസ് മത്സരത്തിനിടെ തന്റെ നീക്കം പൂര്‍ത്തിയാക്കുംമുമ്പ് കരുനീക്കിയ എതിരാളിയായ ബാലന്റെ വിരലൊടിച്ച് റൊബോട്ട്. കഴിഞ്ഞ 19 ന് മോസ്‌കോ ചെസ് ഓപ്പണ്‍ ടൂര്‍ണമെന്റിനിടെയാണ് സംഭവം. ചെസ് കളിക്കുന്ന റൊബോട്ടുമായി മത്സരിച്ച ഏഴുവയസുകാരന്‍ ക്രിസ്റ്റഫറിനാണ് ദുര്യോഗം. കരുനീക്കം പൂര്‍ത്തിയാക്കുംമുമ്പ് ബാലന്‍ അടുത്തനീക്കത്തിനു മുതിര്‍ന്നതാണ് റൊബോട്ടിനെ പ്രകോപിപ്പിച്ചത്. ഇതോടെ ക്രിസ്റ്റഫറിന്റെ കൈക്കു മുകളിലേക്കു സ്വന്തം കൈവച്ച് റോബോട്ട് ഞെരിച്ചു. കൈവലിച്ചു പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ ബാലന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വേദനകൊണ്ടു പുളഞ്ഞ ബാലനെ ഒടുവില്‍ സംഘാടകരും മത്സരം വീക്ഷിച്ചുകൊണ്ടിരുന്നവരുമെത്തിയാണ് യന്ത്രപ്പിടിയില്‍ നിന്നു മോചിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ഇടയ്ക്ക് കയറി കരുനീക്കി; എതിരാളിയായ ബാലന്റെ വിരലൊടിച്ച് റൊബോട്ട്
