അമ്റേലി: ഗുജറാത്തിലെ അമ്റേലി ജില്ലയില്‍ പതിനെട്ടുകാരനായ ഫാം തൊഴിലാളിയെ കടിച്ചു കൊന്ന ഏഷ്യാട്ടിക് സിംഹത്തെ മയക്കുവെടി വച്ച് വനം വകുപ്പ് പിടികൂടി. എട്ട് വയസ് കണക്കാക്കുന്ന നരഭോജി സിംഹത്തെ ധാരിയിലെ റെസ്ക്യൂ സെന്ററിലെത്തിച്ചു.
2022 ജൂലൈ 23 ശനിയാഴ്ച വൈകിട്ടാണ് തുള്‍സിശ്യാം ഫോറസ്റ്റ് റെയ്ഞ്ച് മേഖലയില്‍ വച്ച് ഭയ്ദേശ് പായര്‍ എന്ന യുവാവിനെ സിംഹം ആക്രമിക്കുന്നത്. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇരുകൂട്ടരും സംഘം ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് സിംഹത്തെ പിടികൂടിയത്. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലാണ് ഏഷ്യാട്ടിക് സിംഹങ്ങള്‍ കൂടുതലായി ഉള്ളത്

