കെട്ടിട നികുതി ഇനത്തിൽ വിവിധ നഗരസഭകളിലായി സർക്കാരിന് കോടികൾ നഷ്ടമുണ്ടായെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വിവിധ നഗരസഭകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി , കാസർകോട് നഗരസഭ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കെട്ടിട നികുതി ഇനത്തിൽ ഈ നഗരസഭകളിൽ സർക്കാരിന് കോടികൾ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. കാസർകോട് തായലങ്ങാടിയിലെ ആറ് നില ഫ്ലാറ്റിന് നമ്പറില്ലെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലാണ് വിജിലൻസ് 53 മുൻസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും പരിശോധന നടത്തിയത്.2022 ജൂലൈ 22ന് രാവിലെ 11 മണി മുതലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

കെട്ടിട നമ്പർ നൽകുന്നതിലും കെട്ടിട നികുതിയിനത്തിലുമാണ് തട്ടിപ്പ് നടന്നതെന്ന് വിജിലൻസ് വ്യക്തമാക്കി. സർക്കാറിന് കോടികളുടെ നഷ്ടമുണ്ടായതായാണ് വിജിലൻസ് വിലയിരുത്തൽ. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഉടൻ കേസെടുത്ത് അടുത്ത നടപടികളിലേക്ക് പോകുമെന്നും വിജിലൻസ് വ്യക്തമാക്കി.

കാസർകോടും വിജിലൻസ് പരിശോധനയിൽ കെട്ടിട നമ്പർ ക്രമക്കേട് നടത്തി. തായലങ്ങാടിയിലെ ആറ് നില ഫ്ലാറ്റിന് നമ്പറില്ലെന്ന് പരിശോധനയിൽ വ്യക്തമായി. 42 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമുള്ള ഫ്ളാറ്റാണ് ഇത്. ഇപ്പോൾ 25 കുടുംബങ്ങൾ ആണ് ഈ കെട്ടിട്ടത്തിൽ താമസിക്കുന്നത്. ഒരു വർഷമായി ഇവിടെ ആളുകൾ താമസമുണ്ടെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. നഗരത്തിലെ മറ്റു മൂന്ന് കെട്ടിടങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →