വിദ്യാർത്ഥികൾക്ക് നേരെ സാദാചാര ആക്രമണം: അക്രമികളെ പൊലീസ് തിരയുന്നു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സാദാചാര ആക്രമണം. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് നാട്ടുകാർ എന്ന് സംശയിക്കുന്ന ഒരു വിഭാഗം ആളുകളിൽ നിന്നും ക്രൂരമായി മർദ്ദനമേറ്റത്. സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്നതിൽ അരിശം പൂണ്ട ആളുകളാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ആൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച അക്രമിസംഘം പെൺകുട്ടികൾക്ക് നേരെ അസഭ്യവർഷവും നടത്തി. പരിക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 2022 ജൂലൈ 22ന് വൈകുന്നേരം നടന്ന സംഭവത്തിൽ മർദ്ദനമേറ്റ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ കല്ലടിക്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിയാനുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. കേട്ടാലറയ്ക്കുന്ന അസഭ്യമാണ് അക്രമികളിൽ നിന്നുണ്ടായതെന്ന് പെൺകുട്ടികൾ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →