ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കന്‍വര്‍ തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി അഞ്ച് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഹത്രാസിലെ സദാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം.ഹരിദ്വാറില്‍ നിന്നും ഗ്വാളിയോറിലേക്ക് മടങ്ങുന്നവരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ട്രക്ക് ഡ്രൈവറെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്, ഇയാളെ ഉടന്‍ പിടികൂടുമെന്ന് എ ഡി ജി പി കൃഷ്ണ അറിയിച്ചു.
ഹത്രാസില്‍ തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി അഞ്ച് മരണം
