കളള് ഷാപ്പ് ലേലം

മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ ഒന്ന്, രണ്ട് ഞാറയ്ക്കല്‍ റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ രണ്ട്, മൂന്ന്, കോതമംഗലം റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ അഞ്ച്, പിറവം റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ പതിനൊന്ന് എന്നീ ഗ്രൂപ്പുകളില്‍പ്പെട്ട കളള് ഷാപ്പുകള്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 10-ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ പുനര്‍വില്പന നടത്തും.

 
വില്‍പ്പനയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ ആവശ്യമായ രേഖകളുമായി അന്നേ ദിവസം രാവിലെ 9.30 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ്  ഹാളില്‍ എത്തണം. റവന്യൂ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കി 200 രൂപ എന്‍ട്രന്‍സ് ഫീ അടച്ച് വില്പന  ഹാളില്‍ പ്രവേശിക്കാം.

വില്പനയില്‍ പങ്കെടുക്കുന്നവര്‍ ഷാപ്പുകളിലെ തൊഴിലാന്റ്   ഡ്രാഫ്റ്റ് (എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പേരില്‍ മാറാവുന്നത്) എന്നിവ ഹാജരാക്കണം. വില്പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതല്‍ വിവരങ്ങളും എറണാകുളം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അറിയാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →