നശാ മുക്ത് ഭാരത് അഭിയാന്‍: ഡോക്യൂഫിക്ഷനും ലഘുലേഖയും ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു

ജില്ലാ സാമൂഹ്യനീതി  ഓഫീസിന്റെ നേതൃത്വത്തില്‍ ‘നശാ മുക്ത് ഭാരത് അഭിയാന്‍’ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ ഡോക്യൂഫിക്ഷനും ലഘുലേഖയും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പ്രകാശനം ചെയ്തു. ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ ‘നല്ലൊരു നാളെക്കായി, കരുതലോടെ’ എന്ന പേരില്‍  25 മിനിറ്റ് ദൈര്‍ഘ്യത്തിലാണ് ഡോക്യൂമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഷോണ്‍ സെബാസ്റ്റ്യനാണ്  സംവിധാനം.

ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയരായവരുടെയും ചികിത്സകരുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ടാണ് ഡോക്യൂഫിക്ഷന്‍ ഒരുക്കിയിരിക്കുന്നത്. ലഹരി  ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ലഭ്യമായ ചികിത്സാ സൗകര്യങ്ങള്‍, ഇവരുടെ കുടുംബങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുക്കള്‍ തുടങ്ങിയ കാര്യങ്ങള്‍ ഡോക്യൂഫിക്ഷനില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

ലഹരിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. ഇത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വിതരണം ചെയ്യും.

നശാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ് മൂത്തേടന്‍, ഡോ. കെ.ആര്‍ അനീഷ്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം.വി സ്മിത, നശാ മുക്ത് ഭാരത് അഭിയാന്‍ മാസ്റ്റര്‍ വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →