കുട്ടികൾ കുളത്തിൽ വീണ് മരിക്കുന്ന സംഭവങ്ങൾ ജില്ലയിൽ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ

കട്ടപ്പന : കഴിഞ്ഞ 2017 മാർച്ച് മുതൽ 2022 ഏപ്രിൽ വരെയുളള 5 വർഷത്തനിടയിൽ ഇടുക്കി ജില്ലയിൽ കുളത്തിൽവീണ് മരിച്ച കുട്ടികളുടെ എണ്ണം 36. അതിൽ 6 കുട്ടികൾ പടുതാകുളങ്ങളിലും ബാക്കി 30 കുട്ടികൾ ചുറ്റുമതിലില്ലാത്ത മറ്റുകുളങ്ങളിലും വീണ് മരണപ്പെടുകയായിരുന്നു. . പടുതാക്കുളത്തിൽ വീണ് നാല് പെൺകുട്ടികളും 2 ആൺകുട്ടികളും ആണ് മരിച്ചത്. അതിനുപുറമേ 20/07/2022 ഒരു കുട്ടികൂടി കുളത്തിൽ വീണ് മരിണപ്പെട്ടതായി റിപ്പോർടുണ്ട്. ആകെ 37 പേർ . കട്ടപ്പന ന​ഗരസഭാ കൗൺസിലർ ജില്ലാ ക്രൈം റെക്കാർഡ് ബ്യൂറോയ്ക്ക നൽകിയ വവിരാവകാശ അപേക്ഷക്കുളള മറുപടിയിലാണ് ഈ വിവരം സൂചിപ്പിക്കുന്നത്.

ഏലത്തോട്ടങ്ങളിൽ ജലസേചനം നടത്തുത്തതിനാണ് പടുതാകുളങ്ങൽ നിർമിക്കുന്നത്. വലിയ കുഴികൾ കുത്തി അതിനുളളിൽ പടുത വിരിച്ച് ജലം സംഭരിക്കുന്നതാണ് പടുതാക്കുളം. അവയ്ക്ക് ചുറ്റുമതിലോ വേലിയോ ഇല്ല. കുട്ടികൾ അബദ്ധത്തിൽ വീണുപോവുക പതിവാണ്. .ആരുടെയും ശ്രദ്ധയിൽ പെടാതെ മരണം സംഭവിക്കുന്നു. തറനിരപ്പിൽ നിർമിച്ചിരിക്കുന്ന വേലികളോ ചുറ്റുമതിലുകളോ ഇല്ലാത്ത കുളങ്ങളാണ് അപകട കരണങ്ങളായ മറ്റുകുളങ്ങൾ

ഇത്തരം കുളങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ തങ്കച്ചൻ പുരയിടം ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ചുറ്റുമതിലുകളോ വേലിയോ ഇല്ലാത്ത കുളങ്ങൾക്കെതിരെ നടപടിസ്വീകരിക്കാൻ മൈനർ ഇറി​ഗേഷൻ ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →