കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ ഏഴു പ്രതികൾക്ക് ജാമ്യം. കടയ്ക്കൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.കോളേജിലെ മൂന്ന് സുരക്ഷാ ഏജൻസി ജീവനക്കാർക്കും രണ്ട് ശുചീകരണ ജീവനക്കാർക്കും 21/07/22 വ്യാഴാഴ്ച അറസ്റ്റിൽ ആയ രണ്ട് അധ്യാപകർക്കും ആണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷിക്കെത്തിയ വിദ്യാർഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത്. തുടർന്ന് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു വിദ്യാർത്ഥിനികൾ. നിരവധി പേരാണ് നടപടിക്കെതിരെ രംഗത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു.

