പുനെ: മഹാരാഷ്ട്രയില്‍ രണ്ട് വയസുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ഞിന്റെ പിറന്നാളാഘോഷത്തിനായി കുടുംബാംഗങ്ങളുടെ ഒത്തുചേരലിനിടെയാണ് ദാരുണസംഭവമുണ്ടായത്. ലോനാവാലയിലെ ഒരു വിനോദസഞ്ചാര ബംഗ്ലാവിലാണ് അപകടമുണ്ടായതെന്ന് പോലീസ് വക്താവ് അറിയിച്ചു. ജൂലൈ 13നായിരുന്നു അപകടം. അടുത്ത ദിവസം നടക്കാനിരുന്ന കുഞ്ഞിന്റെ രണ്ടാം പിറന്നാളാഘോഷത്തിനായി കുടുംബാംഗങ്ങള്‍ ബംഗ്ലാവ് ബുക്ക് ചെയ്തിരുന്നു. കുട്ടിയുടെ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആഘോഷത്തിന്റെ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്ന കുഞ്ഞ് ബംഗ്ലാവിന് പുറത്തുള്ള നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
പിറന്നാളാഘോഷത്തിനിടെ രണ്ട് വയസുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു
