ജില്ലയിൽ കരുതൽ ഡോസ് വാക്‌സിനേഷൻ ഉർജ്ജിതമാക്കി

 എറണാകുളം ജില്ലയിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ കരുതൽ ഡോസ് ആരംഭിച്ചു. ഇതുവരെ 60 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കുമാണ്  സൗജന്യ കരുതൽ ഡോസ് നൽകിയിരുന്നത്. ജില്ലയിൽ ഇപ്പോഴും കോവിഡ് കേസുകൾ കുറഞ്ഞിട്ടില്ല. അതിനാൽ തന്നെ എല്ലാവരും കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ഇതോടൊപ്പം വാക്സിനിലൂടെ പ്രതിരോധവും നേടണം. ഒന്നും രണ്ടും
കോവിഡ് വാക്സിൻ സമയബന്ധിതമായി എടുത്താൽ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കുകയുള്ളു. മാസങ്ങൾ കഴിയുന്നതോടെ രോഗാണുക്കളുടെ പ്രതിരോധശേഷി കൂടുന്നതിനാലും വാക്സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും അർഹരായ എല്ലാവരും കരുതൽ ഡോസ് എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിനടുത്ത് 6 മാസത്തിന് ശേഷം കരുതൽ  ഡോസ് എടുക്കാവുന്നതാണ്.
പഠനത്തിനോ ജോലി സംബന്ധമായ ആവശ്യങ്ങൾക്കോ വിദേശത്ത് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും കരുതൽ ഡോസ് എടുക്കാവുന്നതാണ്.

ജില്ലയിൽ 12 മുതൽ 14 വരെ പ്രായമുള്ള 91.23% കുട്ടികൾക്ക് ആദ്യ ഡോസും 48.42% കുട്ടികൾക്ക് രണ്ടാം ഡോസ് നൽകിയിട്ടുണ്ട്.15 മുതൽ 17 വരെ പ്രായമുള്ള 85.49% കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 65.39%കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.18 മുതൽ 44 വയസ്സു വരെ പ്രായമുള്ള ആളുകളിൽ 102.82% പേർ ഒന്നാം ഡോസും 84.38% പേർ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. എന്നാൽ 1.96% ആളുകൾ മാത്രമാണ് കരുതൽ ഡോസ് എടുത്തിട്ടുള്ളത്.45 മുതൽ 59 വയസ്സുവരെയുള്ളവരിൽ 95.53% പേർ ഒന്നാം ഡോസും 85.82% പേർ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. എന്നാൽ2.79% പേർ മാതമാണ് കരുതൽ ഡോസ് എടുത്തിട്ടുള്ളത്.60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 102.09% പേർ ഒന്നാം ഡോസും 93.85% പേർ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. ഈ വിഭാഗത്തിൽ 31.16% പേരാണ് കരുതൽ ഡോസ് എടുത്തിട്ടുള്ളത്.

ജില്ലയിൽ 18 മുതൽ 59 വരെ പ്രായമുള്ളവർക്ക് കോവിഡ് കരുതൽ ഡോസ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ആഴ്ചയിൽ 4 ദിവസങ്ങളിലും വാക്‌സിനേഷൻ സെഷനുകൾ നടത്തുന്നുണ്ട്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കോവിഷീൽഡ് / കോവാക്സിൻ സെഷനുകളും ശനിയാഴ്ചകളിൽ കുട്ടികൾക്കുള്ള കോർബിവാക്സ് സെഷനുകളും നടത്തുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →