മുംബൈ: ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മലാഡിലാണ് സംഭവം. മാല്‍വാനി യശോദീപ് സൊസൈറ്റിയില്‍ താമസിക്കുന്ന വിജയമാല (48) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗ്യാനോപ പോലീസില്‍ കീഴടങ്ങി. ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയുമായി വഴക്കിട്ടെന്നും ദേഷ്യത്തില്‍ കൊന്നെന്നും ഭര്‍ത്താവ് ഗ്യാനോപ പോലീസിന് മൊഴി നല്കി. അടുത്തു കിടന്നുറങ്ങാന്‍ അനുവദിക്കാത്തതിനെച്ചൊല്ലി ഭാര്യയുമായി തര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിനിടെ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. വിജയമാല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.
ഭാര്യയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
