പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പാല് ഗുണമേന്മ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ക്ഷീര സഹകരണ സംഘം ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. പാലിന്റെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ പ്രാഥമിക തലത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഗുണമേന്മ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ സിബി അധ്യക്ഷത വഹിച്ചു. ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ പ്രിയ ജോസഫ് ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിസന്റ് നിസാര്‍ മുഹമ്മദ്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയര്മാന് സന്തോഷ് ജോര്‍ജ്ജ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനീസ്, പഞ്ചായത്ത് മെമ്പര്‍ സാബു മത്തായി, ക്ഷീരസംഘം പ്രസിഡന്റ് സണ്ണി മാത്യു കാഞ്ഞിരത്തിങ്കൽ, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ കൃപാ ജോസഫ്, കോതമംഗലം ക്ഷീര വികസന ഓഫീസര്‍ റെമീസ് പി മുഹമ്മദ്, സെക്രട്ടറി മേരി സജി തുടങ്ങിയര്‍ സെമിനാറില്‍ പങ്കെടുത്തു

