ഗുണ്ടജയന്റെ രണ്ടാം ഭാഗം വരുന്നതായി സൂചന

അരുണ്‍ വൈഗ സംവിധാനം ചെയ്ത് സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍.ഒരു കല്യാണ വീട് പശ്ചാത്തലമാക്കിയെടുത്ത കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.അരുണ്‍ വൈഗ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘സീന്‍ ഒന്ന് ജയന്റെ വീട്’ എന്ന് തുടങ്ങുന്ന തിരക്കഥയുടെ കയ്യെഴുത്ത് കോപ്പിയുടെ ആദ്യ പേജും അരുണ്‍ പങ്കുവച്ചിട്ടുണ്ട്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ രാജേഷ് വര്‍മ്മയുടേതാണ്.സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷൈലജ പി അമ്പു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.

ഫെബ്രുവരി 26ന് റിലീസിനെത്തിയ ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ നടന്‍ സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം കൂടിയായിരുന്നു. മികച്ച പ്രതികരമാണ് ചിത്രത്തിന് ലഭിച്ചത്. പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ആയും സിനിമയെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →