കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിൽ ഡിജിപി ആയിരുന്ന ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയത് അന്വേഷിക്കണമെന്നും അറിയിച്ചു. അന്വേഷണത്തിന് മൂന്നാഴ്ചത്തെ അധികസമയം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും വിചാരണ കോടതിയെ അറിയിച്ചു. വിചാരണ കോടതിയിൽ 16/07/22 ശനിയാഴ്ച കേസ് പരിഗണിക്കും. സമയം ആവശ്യപ്പെട്ടിട്ടുള്ള ഹർജി ഹൈക്കോടതി 15/07/22 വെള്ളിയാഴ്ച 1.45 ന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചു
