ന്യൂഡൽഹി: പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം 15/07/22 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. വാക്സിനേഷൻ ” അമൃത് മഹോത്സവ് ” എന്ന പേരിൽ 75 ദിവസം നീണ്ടുനിൽക്കുന്ന വാക്സിൻ വിതരണമാണ് 15/07/22 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ചാണ് വാക്സിനേഷൻ യജ്ഞം. 18 വയസ്സും അതിനു മുകളിൽ പ്രായമുള്ളവരിൽ 8 ശതമാനവും, 60 വയസ്സും അതിന് മുകളിലുള്ളവരിൽ 27 ശതമാനം പേരുമാണ് ബൂസ്റ്റർ സ്വീകരിച്ചിട്ടുള്ളത്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകാൻ തീരുമാനിച്ചതായും , മുഴുവൻ സർക്കാർ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാകുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം ജൂലൈ 15 മുതൽ
