മസ്കറ്റിലെ സലാലയിൽ കൂറ്റൻ തിരമാലയിൽ പെട്ട് അഞ്ച് ഇന്ത്യക്കാരുൾപ്പെടെ എട്ട്പേർ ഒലിച്ചുപോയി

മസ്ക്കറ്റ്: കൂറ്റൻ തിരമാലയിൽ പെട്ട അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേർ ഒലിച്ചുപോയ അപകടത്തിന്റെ ദാരുണമായ ദൃശ്യങ്ങൾ പുറത്ത്. ദാഫാർ ഗവർണറേറ്റിലെ അൽ മുഗ്‌ സെയിൽ ബീച്ചിൽ 10/07/22 ഞായറാഴ്ച ഉച്ചയോട് കൂടിയായിരുന്നു അപകടം. അപ്രതീക്ഷിതമായി വന്ന വലിയ തിരമാലയിൽപ്പെട്ടവർ കടലിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ദുബായിൽ നിന്നുള്ള പ്രവാസി കുടുംബത്തിലെ മൂന്നു കുട്ടികൾ അടക്കം 5 ഇന്ത്യക്കാരെയാണ് തിരമാലയിൽപ്പെട്ട് കാണാതായത്. വിനോദസഞ്ചാരകേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.എട്ടു പേരായിരുന്നു അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നു പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷപ്പെടുത്തി.

കടൽതീരത്ത് അവധി ആഘോഷിക്കാൻ എത്തിയ ഉത്തരേന്ത്യൻ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. കാണാതായ ഇന്ത്യക്കാരിൽ ഒരു കുട്ടിയടക്കം രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ശശികാന്ത് (42), ഇയാളുടെ ആറുവയസ്സുകാരനായ മകൻ ശ്രേയസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശശികാന്തിന്റെ മകൾ ശ്രേയയെ (9) ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടത്തിൽ കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →