സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളിലായി നാല് മരണം

പാലക്കാട്: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി നാലു മരണം. പത്തനംതിട്ടയിലും, പാലക്കാടുമാണ് നാലുപേർ മരിച്ചത്. അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മടവൂർ സ്വദേശി രാജശേഖര ഭട്ടത്തിരി, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ നിഖിൽ രാജിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.13/07/22 ബുധനാഴ്ച രാവിലെ 6:20 ന് ആണ് അപകടം ഉണ്ടായത്.

പാലക്കാട് കല്ലടിക്കോട് രാവിലെയുണ്ടായ വാഹനാപകടത്തിലും രണ്ടുപേർ മരിച്ചു. ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും മരിച്ചു. 13/07/22 ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →