അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം

July 13, 2022 - 9:08 pm

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടിക ജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് കെ.എ.എസ്, ഡിഗ്രി തലം, പ്ലസ്ടു, എസ്.എസ്.എൽ.സി, ഐ.ബി.പി.എസ് പരീകൾക്ക് സൗജന്യ പരിശീലനം നൽകും.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി/ ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക്  30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടിക ജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് ഹാജർ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റൈപ്പന്റ് ലഭിക്കും.

വിദ്യാർഥി ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ്, പിഎസ്‌സി ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾക്ക്: 0484 2623304.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *