നിയന്ത്രണം വിട്ട ബസ്സ് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു

കാസർഗോഡ് : ചിറ്റാരിക്കൽ കാറ്റാം കവല മലയോര ഹൈവേയിൽ കെഎസ്ആർടിസി ബസ് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. കാവും തല കപ്പിലുമാക്കൽ ജോഷി എന്ന ജോസഫ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. കാറ്റാം കവല കയറ്റത്തിൽ ആളെ കയറ്റാൻ ബസ് നിർത്തിയപ്പോൾ നിയന്ത്രണം വിട്ട് പിറകോട്ട് വന്ന ബസ് ബൈക്ക് യാത്രക്കാരന്റെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. തൊട്ടടുത്ത വീടിന്റെ ചുമരിൽ ഇടിച്ചാണ് ബസ് നിന്നത്. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച ജോഷി. പെരിങ്ങോം അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →