ഛത്തീസ് ഗഢില്‍ മലവെള്ളപ്പാച്ചിലിൽ മലയാളി ജവാൻ മരിച്ചു

ഛത്തീസ് ഗഢ് : ഛത്തീസ് ഗഢില്‍ മലവെള്ളപ്പാച്ചിലിൽ മലയാളി ജവാൻ മരിച്ചു. കൊല്ലം ശൂരനാട് വായനശാല സ്വദേശി സൂരജ് ആണ് മരിച്ചത്. 09/07/22 ശനിയാഴ്ച രാവിലെ ഏഴരയോടെ തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം. സിആർപിഎഫ് കമാൻഡോ ആണ് മരിച്ച സൂരജ്. 08/07/22 വെള്ളിയാഴ്ച രാത്രി നക്സൽ ബാധ്യത മേഖലയിൽ സൈനിക ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വൈകിട്ട് 3 മണിയോടെയാണ് മൃതദേഹം ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →