ഐപിഎസ്‌ തലത്തില്‍ വന്‍ അഴിച്ചു പണി

തിരുവനന്തപുരം : പോലീസ്‌ ആസ്ഥാനത്തെ ഏഡിജിപിയായി മനോജ്‌ എബ്രാഹം ഐപിഎസിനെ നിയമിച്ചു. സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ തുടര്‍ന്ന്‌ എഡിജിപി അജിത്‌കുമാറിനെ മാറ്റിയ ഒഴിവിലാണ്‌ മനോജ്‌ എബ്രാഹാമിനെ നിയമിച്ചത്‌. എംആര്‍ അജിത്‌കുമാറിനെ ആംഡ്‌പോലീസ്‌ ബെറ്റാലിയന്റെ അഡീഷണല്‍ ഡയറക്ടറാക്കി. വിജിലന്‍സ്‌ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയപ്പോള്‍ നിയമിച്ച പൗരസ്വാതന്ത്ര്യ സംരക്ഷണത്തിന്റെ ചുമതല അധികമായി വഹിക്കും. കെ പത്മകുമാറിനെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ എഡിജിപിയായി നിയമിച്ചു. യോഗേഷ്‌ ഗുപ്‌തയെ കേരളാ സ്റ്റേറ്റ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചു. ഈതസ്‌തികയെ പോലീസ്‌ ആസ്ഥാനത്തെ എഡിജിപിക്ക തുല്യമാക്കുകയും ചെയ്‌തു.

ഉത്തരമേഖലാ ഐജിയായിരുന്ന അശോക്‌ യാദവിനെ, സുരക്ഷാവിഭാഗം ഐജിയായും തിരുമല വിക്രമിനെ ഉത്തരമേഖലാ ഐജിയായും മാറ്റിനിയമിച്ചു. എസ്‌ ശ്യാം സുന്ദറെ ക്രൈം ഡിഐജിയായി നിയമിച്ചു. കോഴിക്കോട്‌ റൂറല്‍ എസ്‌പിയായ ഡോ.എ ശ്രീനിവാസനെ സ്‌പെഷല്‍ ബ്രാഞ്ച്‌ സെക്യൂരിറ്റി എസ്‌പിയായി നിയമിച്ചു. എറണാകുളം റൂറല്‍ എസ്‌പി കാര്‍ത്തിക്കിനെ കോട്ടയം ജില്ലാ പോലീസ്‌ മേധാവിയായും ഡി.ശില്‍പ്പയെ വനിതാ സെല്‍ സൂപ്രണ്ടായും നിയമിച്ചു.വനിതാ ബെറ്റാലിയന്റെ കമാന്‍ഡിന്റെ അധിക ചുമംതലകൂടി അവര്‍ വഹിക്കും.വിവേക്‌ കുമാറിനെ എറണാകുളം എസ്‌പിയായി നിയമിച്ചു.ടി.നാരയണനെ പോലീസ്‌ ആസ്ഥാനത്തെ എഐജിയായി മാറ്റി നിയമിച്ചു. പോലീസ്‌ ആസ്ഥാനത്തെ എസ്‌പി മെറിന്‍ ജോസഫിനെ കൊല്ലം പോലീസ്‌ മേധാവിയായി നിയമിച്ചു.

ഇടുക്കി ജില്ലാ പോലീസ്‌ മേധാവിയായ ആര്‍ കറുപ്പുസ്വാമിയെ കോഴിക്കോട്‌ റൂറല്‍ പോലീസ്‌ മേധാവിയായും വി.യു കുര്യാക്കോസിനെ ഇടുക്കി ജില്ലാ പോലീസ്‌ മേധാവിയായും വയനാട്‌ ജില്ലാ പോലീസ്‌ മേധാവിയായ അരവിന്ദ്‌ സുകുമാരനെ കെഎപി നലാം ബെറ്റാലിയന്‍ കമാന്റന്‍ഡായും നിയമിച്ചു. ആര്‍ ആനന്ദിനെ വയനാട്‌ പോലീസ്‌ മേധാവിയായും ടികെ വിഷ്‌ണു പ്രസാദിനെ പേരാമ്പ്ര എഎസ്‌പിയായും പാലഎഎസ്‌പി പി.നിഥിന്‍രാജിനെ തലശേരി പോലീസ്‌ എസ്‌പിയായും നിയമിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →