പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ ഒന്‍പത് രാവിലെ 11 ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. ഓക്സിജന്‍ പ്ലാന്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഹൈടെന്‍ഷന്‍ വൈദ്യുതിലൈനും ട്രാന്‍സ്ഫോര്‍മറും, ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.