കൊച്ചി : പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. ആദ്യമഴയില്‍ത്തന്നെ തകരുന്ന റോഡുകള്‍ പശഒട്ടിച്ച് ഉണ്ടാക്കിയതാണോയെന്ന കോടതി ചോദിച്ചു. റോഡുകള്‍ തകരുന്നത് ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നുളളതിന് തെംളിവാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ വെറും വാക്കായി കാണാനുളളതല്ല. കര്‍ശനമായി നടപ്പാക്കാനുളളതാണ്. ഈ സ്ഥിതി പരിതാപകരമാണ്. ഇത്തരം നിരുത്തരവാഗപരമായ സമീപനങ്ങള്‍ അനുവദിക്കാനവില്ല. എഞ്ചിനീയര്‍മാരും കരാര്കാരുമാണ് ഇക്കാര്യത്തില്‍ ഉത്തരവാദികളെന്നും മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും ജസ്റ്റീസ് രദേവന് രാമചന്ദ്രന് വ്യക്തമാക്കി.
മഴ ശക്തമാ3യതോടെ നദരത്തിലെ റോഡുകള്‍ പൊ്ട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായത് ചൂണ്ടിക്കാട്ടിയാണ് ജസറ്റീസ് ദേവന് രാമചന്ദജ്രന്റെ വിമര്‍ശനം. ഓരോ റോഡുകളുടെയും ഉത്തരവാദിത്തമുളള എഞ്ചിനീയര്‍മാര്‍ ബന്ധപ്പെട്ട കരാറുകാര്‍. എന്നിവര്‍ ആരെന്ന് വിശദമാക്കി റിപ്പോര്‍്ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷനോടും പൊതുമരാമത്തുവകുപ്പിനോടും കോടതി നിര്‍ദ്ദേശിച്ചു. ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികളും വിശദീകരിക്കണം.
എറണാകുളം സൗത്ത് മേല്‍പ്പാലം റോഡിന്റെ അവസ്ഥ പരാമര്‍ശിക്കവെയാണ് കോടതിയില്‍ നിന്നും ഈ വിമര്‍ശനമുണ്ടായത്. നഗര റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്ന് കോടതി നിയോഗിച്ച അമിക്കസ്ക്യൂറിമാര്‍ കോടതിയെ അറിയിക്കുകയും ചെയതു. റോഡുകളുടെ കാര്യത്തില്‍ പ്രഥമിക ഉത്തരവാദിത്തം എഞ്ചിനീയര്മാര്ക്കാണെന്ന് മുമ്പേ പറഞ്ഞിട്ടുളളതാണെന്ന് കോടതി ചൂണ്ടി്ക്കാട്ടി. അവര്‍ക്കു കഴിയുന്നില്ലെങ്കില്‍ ഉയര്‍ന്ന മേലുദ്യോഗസ്ഥരെ അറിയിക്കണം. വീഴ്ചവരുത്തുന്ന എഞ്ചിനീയര്‍മാര്‍ക്കും എതിരെ നടപടി സ്വീകരിക്കാന്‍ കോടതി മടിക്കില്ല.
നഗരത്തിലെ നടപ്പാതകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടും മാറ്റമുമ്ായിട്ടില്ല. ഒട്ടേറെ ജീവന് ഇതുമൂലം പോലിഞേഞിട്ടുണ്ട്. സുരക്ഷിതമായി നടപ്പാതകള്‍ സംരക്ഷിക്കാന്‍ പോലീസും മറ്റ് അധികൃതരും നടപടി സ്വീകരിക്കാത്തതെന്തെന്ന് ് ആരാഞ്ഞ കോടതി ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും മിര്ദേശിച്ചു. തൂങ്ങിയാടുന്ന കേബിളുകളും നഗരത്തിലെ മറ്റൊരു ദുരന്തകാരണമാണ്. ഈയിടെ ഒരാള്‍ മരിക്കുകും ചെയ്തു. ഇത്തരം കേബിളുകള്‍ നീക്കാത്തതിന് ഉത്തരവാദി കൊച്ചിന് കോര്പ്പറേഷന് സെക്രട്ടറിയായിരിക്കുമെന്നും സെക്രട്ടറി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി 2022 ജൂലൈ 18ന് പരിഗണിക്കാന്‍ മാറ്റി.

