പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കുള്ള ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ ഒരുലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വ്യാവസായിക വകുപ്പും പെരുവന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ് സംരഭകര്‍ക്കായി ഹെല്പ് ഡെസ്‌ക് ആരംഭിച്ചത്. ഹെല്‍പ് ഡെസ്‌കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി നിര്‍വഹിച്ചു. വ്യാവസായിക വകുപ്പ് ഇന്റേണ്‍ ജോജി ജോസഫ് അധ്യക്ഷത വഹിച്ചു.
എല്ലാ ആഴ്ചയിലും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്പ് ഡെസ്‌ക് സേവനം ജനങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്ന് ലഭിക്കും.