കൊല്ലത്തെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ദമ്പതികൾ മരിച്ചു. രണ്ടര വയസ്സുള്ള മകൾ ഗുരുതരാവസ്ഥയിൽ

കൊല്ലം: കൊല്ലം കുളിക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണനും ഭാര്യ അഞ്ജുവുമാണ് മരിച്ചത്. ഇവരുടെ രണ്ടര വയസ്സ് പ്രായമുള്ള മകൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കുഞ്ഞ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

05/07/22 ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ബിനീഷിന്റെ കാറും അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്ന അടൂർ ചൂരക്കോട് സ്വദേശി അരവിന്ദ് സന്തോഷിനെ പരിക്കുകളോടെ കൊട്ടാരക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →