ഡുപ്ലാന്റിസിന് പിന്നെയും റെക്കോഡ്

സ്റ്റോക്ക്ഹോം: സ്വീഡന്റെ കൗമാര താരം മോണ്ടോ ഡുപ്ലാന്റിസ് പോള്‍ വാള്‍ട്ടില്‍ വീണ്ടും അത്ഭുതം സൃഷ്ടിച്ചു. ഡയമണ്ട് ലീഗില്‍ 6.16 മീറ്റര്‍ ഉയരം കീഴടക്കിയ താരം ഔട്ട്ഡോറില്‍ ലോക റെക്കോഡിട്ടു.25 മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് 17 വയസുകാരനായ ഡുപ്ലാന്റിസ് ലോക റെക്കോഡ് തിരുത്തുന്നത്. സെര്‍ബിയയില്‍ നടന്ന ഇന്‍ഡോര്‍ മീറ്റില്‍ 5.61, 5.85, ആറ് മീറ്റര്‍ എന്നിങ്ങനെ ഉയരം കീഴടക്കിയ മോണ്ടോ ഇപ്പോള്‍ ചരിത്ര ഉയരത്തോടെ ലോക റെക്കോഡിടുകയായിരുന്നു. യു.എസിലെ ഒറിഗോണില്‍ 15 മുതല്‍ 24 വരെ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടുപ്പായാണു ഡുപ്ലാന്റിസ് ഡയമണ്ട് ലീഗ് മീറ്റില്‍ പങ്കെടുത്തത്. തന്റെ രണ്ടാമത്തെ അവസരത്തിലാണു താരം പുതിയ റെക്കോഡിലെത്തിയത്.

ആദ്യത്തെ ചാട്ടം 5.93 മീറ്ററിലെത്തിയിരുന്നു. 2020 സെപ്റ്റംബറില്‍ റോമില്‍ കുറിച്ച ലോക റെക്കോഡിനെ ഒരു സെന്റീ മീറ്ററിനാണ് ഡുപ്ലാന്റിസ് മറികടന്നത്. 6.18 മീറ്റര്‍ കടന്ന് ഫ്രഞ്ച് താരം റെയ്നാഡ് ലാവിലെനി 2014 ല്‍ കുറിച്ച റെക്കോഡാണു ഡുപ്ലാന്റിസ് തകര്‍ത്തത്. മൂന്നാം വയസില്‍ പോള്‍വാള്‍ട്ട് പരിശീലിക്കാന്‍ തുടങ്ങിയതാണ് ഡുപ്ലാന്റിസ്. ടോക്കിയോ ഒളിമ്പിക്‌സിലും ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്, ഡയമണ്ട് ലീഗ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, യൂറോപ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെല്ലാം താരം സ്വര്‍ണം നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →