മുംബൈ: ജൂലൈ 4 ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ശിവസേനയിലെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയാലും ഏകനാഥ് ഷിന്‍ഡെക്ക് വിജയിക്കാനാകുമെന്നു കണക്കുകള്‍. വിമത പക്ഷത്തെ 16 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നീക്കമാണ് ആദ്യഘട്ടത്തിലുണ്ടായത്. ഇവരോട് ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ വിശദീകരണം തേടിയത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 16 വിമതരെ അയോഗ്യരാക്കിയാല്‍ വിശ്വാസ വോട്ട് നേടാന്‍ ഷിന്‍ഡെക്ക് 137 പേരുടെ പിന്തുണ മതിയാകും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നല്കുന്ന സൂചന പ്രകാരം 148 എം.എല്‍.എമാര്‍ അപ്പോഴും ഷിന്‍ഡെ ക്യാമ്പിലുണ്ടാകും.39 വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയാലും പ്രതിസന്ധിയാകില്ല. ഭൂരിപക്ഷത്തിന് അപ്പോള്‍ 125 പേരുടെ പിന്തുണ മതിയാകും. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുശേഷം എം.എല്‍.എമാര്‍ ചുവടുമാറിയില്ലെങ്കില് അപ്പോഴും കൃത്യം 125 പേരുടെ പിന്തുണ സര്‍ക്കാരിന് ഉറപ്പാണ്. ഇന്നലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന സമാജ് വാദി പാര്‍ട്ടി എ.ഐ.എം.ഐ.എം. എന്നിവയുടെ പിന്തുണ ഇന്ന് ലഭിച്ചാലും പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കുക പ്രയാസമാകും.
വിമതരെ അയോഗ്യരാക്കിയാലും ഷിന്‍ഡെക്ക് വിജയിക്കാനാകുമെന്ന് കണക്കുകള്‍
