യുക്രൈന്റെ തന്ത്രപ്രധാന നഗരമായ ലുഗാന്‍സ്‌കിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തു

മോസ്‌കോ: യുക്രൈന്റെ തന്ത്രപ്രധാന നഗരമായ ലുഗാന്‍സ്‌കിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തു. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിന്റേതാണ് ഈ വെളിപ്പെടുത്തല്‍.ഏതാനും ആഴ്ചകളായി ലുഗാന്‍സ്‌കിനായി ആയിരുന്നു പോരാട്ടങ്ങള്‍.

ലുഗാന്‍സ്‌കിന്റെ മുഴുവന്‍ പ്രദേശങ്ങളും നിയന്ത്രണത്തിലായെന്ന് പ്രതിരോധ മന്ത്രാലയം സര്‍വ സൈന്യാധിപന്‍ കൂടിയായ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനെ ധരിപ്പിച്ചിട്ടുണ്ട്.ലുഗാന്‍സ്‌കിന്റെ സമീപ നഗരങ്ങളായ ബെലോഗൊറോവ്ക, നോവോദ്രുഷേക്, മോലോറിയസാന്‍സീവ്, ബില ഹോറ തുടങ്ങിയവയുടെ നിയന്ത്രണവും റഷ്യ പിടിച്ചടക്കിയെന്നാണ് പ്രസ്താവം. ഇപ്പോള്‍ ലിസിന്‍ചാന്‍സ്‌ക് പ്രവിശ്യയിലാണ്‌ സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു ലുഗാന്‍സ്‌കിന്റെ പ്രവിശ്യാ ഗവര്‍ണര്‍ സെര്‍ജി ഗൈഡേ മാധ്യമങ്ങളോടു വെളിപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →