കട്ടപ്പന : കട്ടപ്പന നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭകളും ഞാറ്റുവേലചന്തയും നടത്തുന്നു. കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം 2022 ജൂലൈ 4 തിങ്കളാഴ്‌ച രാവിലെ 10.30 ക്ക് കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി നിര്‍വഹിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം യോഗത്തില്‍ അദ്ധ്യനായിരിക്കും.
ഞാറ്റുവേല ചന്തയോടനുബന്ധിച്ച് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഉദ്‌പ്പന്നങ്ങള്‍, പച്ചക്കറിവിത്തുകള്‍,പച്ചക്കറി തൈകള്‍ ,ഫലവൃക്ഷ തൈകള്‍, ഏലത്തട്ടകള്‍, കൊടിത്തലകള്‍, ടിഷ്യൂ കള്‍ച്ചര്‍, വാഴവിത്തുകള്‍, കൂണ്‍, നാടന്‍ പച്ചക്കറികള്‍, മറ്റുകാര്‍ഷിക വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കുന്നതാണ്.
വിള ഇന്‍ഷ്വറന്‍സ് ,കര്‍ഷക രജിസ്‌ട്രേഷന്‍, പി.എം.കിസാന്‍ ലാന്‍ഡ് വെരിഫിക്കേഷന്‍, എന്നിവ നടത്തുന്നതിനുളള സൗകര്യവ്വും ഉണ്ടായിരിക്കുന്നതാണ്. നഗരസഭ പരിധിയില്‍പെട്ട കര്‍ഷകര്‍ക്ക് കാര്‍ഷിക വിഭവങ്ങള്‍് നേരിട്ട് വില്‍പ്പനക്കെത്തിക്കാവുന്നതാണ്.
യോഗത്തില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍ ,കൗണ്‍സിലര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ ,കുടുംബശ്രീ പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുഴുവന്‍ പേരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി കട്ടപ്പന കൃഷി ഓഫീസര്‍ അറിയിച്ചു.