ഡല്‍ഹി : മഹാരാഷ്ട്രയില്‍ ജൂലൈ 4 ന് ചേരുന്ന നിയമസഭാ സമ്മേളനം തടയണമെന്നും ഏകനാഥ് ഷിന്‍ഡേ വിഭാഗത്തിലെ 39 എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് ശിവസേന നല്‍കിയ ഹര്‍ജിയില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സഭാസമ്മേളനം തടയില്ലെന്നും ഹര്‍ജിയില്‍ 11-ന് വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ഷിന്‍ഡേ പക്ഷത്തുളള എം.എല്‍എമാരെ സഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
താക്കറെ സര്‍ക്കാരിലെ ഡെപ്യട്ടി സ്‌പീക്കര്‍ നല്‍കിയ അയോഗ്യതാ നോട്ടീസിന് മറുപടി നല്‍കാന്‍ 2022 ജൂലൈ 12 വരെ സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. അതേസമയം 04/07/22 തിങ്കളാഴ്‌ച മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ വിശ്വാസ വോട്ട് തേടും. 03/07/22 വിശ്വാസ വോട്ടെടുപ്പ് നടത്താനായിരുന്നു തീരുമാനം. നിയമ സഭയുടെ പ്രത്യേക ദ്വിദിന സമ്മേളനം ആരംഭിക്കുന്ന നാളെ സ്‌പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കും ബിജെപി എംല്‍എ രാഹുല്‍ നര്‍വേക്കര്‍ സ്‌പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി.