പഞ്ചായത്തുകളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം

തിരുവനന്തപുരം : സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിലേക്കായി ഒരു തീവ്രയജ്ഞ പരിപാടി 03/07/22 ഞായറാഴ്ച ആരംഭിക്കുമെന്ന്‌ തദ്ദേശവകുപ്പുമന്ത്രി എം ഗോവിന്ദന്‍മാസ്‌റ്റര്‍. പഞ്ചായത്ത്‌ ഡയറക്ടര്‍ ഓഫീസും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളും 03/07/22 ഞായറാഴ്ച പ്രവര്‍ത്തിക്കും. ജീവനക്കാര്‍ ഫയല്‍ തീര്‍പ്പാക്കല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തനങ്ങള്‍ ഓഫീസുകളില്‍ നടത്തും. പൊതുജനങ്ങള്‍ക്ക്‌ മറ്റുസേവനങ്ങള്‍ ലഭ്യമാകില്ല. ഫയല്‍ തീര്‍പ്പാക്കലിനായി ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

2022 സെപ്‌തംബര്‍ 30 വരെയാണ്‌ ഫയല്‍ തീര്‍പ്പാക്കലിനുളള തീവ്രയജ്ഞം. പെന്‍ഡിംഗ്‌ ഫയലുകളില്‍ പരിഹാരം കണ്ടെത്തി തീര്‍പ്പാക്കുന്നതിന്‌ മാസത്തില്‍ ഒരു ദിവസം വിനിയോഗിക്കണമെന്ന്‌ എല്ലാ ജീവനക്കാരോടും മന്ത്രി നര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ജൂലൈമുതല്‍ സെപ്‌തംബര്‍വരെ ഓരോ അവധിദിനം പ്രവര്‍ത്തി ദിനമാക്കിക്കൊണ്ടുളള നടപടി.

പെന്‍ഡിംഗ്‌ ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ ആവശ്യമായ നടപടികള്‍ എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്ന്‌ മന്ത്രിആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നല്ല ഇടപെടല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ നടത്തുന്നുണ്ട്‌. കൂടുതല്‍ ഊര്‍ജസ്വലമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →