ദയ്പുര്‍ എസ്.പി. അടക്കം 32 ഉന്നതര്‍ക്ക് സ്ഥലംമാറ്റം

ജയ്പുര്‍: തയ്യല്‍ക്കാരനെ കഴുത്തറുത്തുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ പോലീസില്‍ കൂട്ടനടപടി. ഉദയ്പുര്‍ എസ്.പി. അടക്കം 32 ഉന്നതര്‍ക്ക് സ്ഥലംമാറ്റം. കൊല്ലപ്പെട്ട കനയ്യ ലാലിന് സുരക്ഷയൊരുക്കുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തനിക്കു ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നുമുള്ള കനയ്യ ലാലിന്റെ അഭ്യര്‍ഥന ഉദയ്പുര്‍ പോലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് ആരോപണം.പ്രാഥമികാന്വേഷണത്തില്‍ ഇക്കാര്യത്തില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസില്‍ കൂട്ടനടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 32 ഐ.പി.എസ്. ഓഫീസര്‍മാരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →