നാലമ്പല ദര്‍ശനം, മുന്നൊരുക്കം വിലയിരുത്തി

കോട്ടയം: നാലമ്പലദര്‍ശന മഹോത്സവത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ നടത്തേണ്ട മുന്നൊരുക്കം വിലയിരുത്തി. പാലാ റവന്യു ഡിവിഷണല്‍ ഓഫീസില്‍ ആര്‍. ഡി. ഒ പി. ജി രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഒരുക്കം വിലയിരുത്തിയത്. നാലമ്പലത്തിലേക്കുള്ള മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. ക്രമസമാധാനപാലനത്തിന് ആവശ്യമായ പൊലീസ് സേനയെ നിയോഗിക്കും. വൈദ്യുതി, കുടിവെള്ളം എന്നിവ  തടസമില്ലാതെ ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കി. പൊലീസ്, റവന്യു, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകള്‍ അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമാകും. നാലമ്പലങ്ങളും ബന്ധിപ്പിച്ച് വയര്‍ലെസ് സംവിധാനവും സി.സി.ടി.വിയും സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു.  യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യാഗസ്ഥര്‍, അമ്പലകമ്മിറ്റി  ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →