കേരളത്തിൽ ആദ്യത്തെ സിഖ് ഗുരുദ്വാര തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഖ് ഗുരുദ്വാര സ്ഥാപിക്കുന്നതിന് സർക്കാർ സ്ഥലം അനുവദിച്ചു. കേരളത്തിൽ ആദ്യമായാണ് സിഖ് ​ഗുരുദ്വാര സ്ഥാപിക്കുന്നത്. ഇതിനായി പാട്ടക്കരാർ വ്യവസ്ഥയിൽ സ്ഥലം അനുവദിക്കാനാണ് തീരുമാനം. ജൂൺ 29 ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

തിരുവനന്തപുരം തിരുമല വില്ലേജിൽ ബ്ലോക്ക് നമ്പർ 207ൽ റീസർവ്വേ നമ്പർ 148ൽ പ്പെടുന്ന 10.12 ആർ സർക്കാർ ഭൂമിയാണ് ഗുരുദ്വാര നിർമ്മാണത്തിനായി വിട്ടു നൽകുക. ഒരു ആറിന് 100 രൂപ നിരക്കിൽ ഗുരുദ്വാര ഗുരുനാനാക്ക് ദർബാർ എന്ന സൊസൈറ്റിയുടെ പേരിൽ നിബന്ധനകൾക്കു വിധേയമായി 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →