തിരുവനന്തപുരം: സ്വർണ കവർച്ച കേസിൽ കർണാടക പോലീസ് തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു. വലിയതുറ സ്വദേശിയായ വിനോദാണ് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. 29/06/22 ബുധനാഴ്ച രാവിലെ ഹെന്നൂർ പോലീസ് ആണ് പ്രതിയുമായി തമ്പാനൂരിൽ എത്തിയത്. പോലീസ് പ്രതിയുമായി ഒരു ലോഡ്ജിൽ മുറിയെടുത്തു. ഇവിടെനിന്നാണ് വിനോദ് രക്ഷപ്പെട്ടത്. ഒരു വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയാണ്. കർണാടക പോലീസിന്റെ പരാതിയിൽ വിനോദിനെ കണ്ടെത്താൻ തമ്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം തമ്പാനൂരിൽ തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി
