മുംബൈ : ഒഎന്‍ജിസിയുടെ ഹെലികോപ്‌റ്റര്‍ മുംബൈ തീരത്ത് അപകടത്തില്‍ പെട്ടു. അറബിക്കടലിലേക്ക് ഇടിച്ചിറക്കിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. അപകടത്തില്‍ പെട്ടവരില്‍ ഒരു മലയാളിയും ഉണ്ട് . പത്തനംതിട്ട സ്വദേശി സഞ്‌ജു ഫ്രാന്‍സിസാണ് മരിച്ചത്. ജിയോളജിസ്റ്റും മറ്റൊരു കരാര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമാണ് സഞ്‌ജു.
അപകടത്തില്‍നിന്ന രക്ഷപെട്ടവരില്‍ ഒരു മലയാളിയും ഉണ്ട്. ചെന്നൈയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്യാം സുന്ദറാണ് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്. ഒഎന്‍ജിസിയില്‍ സീനിയര്‍ മറൈന്‍ റേഡിയോ ഓഫീസറാണ് ശ്യാം. മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ ഓയില്‍ റിഗ്ഗിലേക്ക് പുറപ്പെട്ട ഹെലിക്കോപ്‌റ്ററാണ് അപകടത്തില്‍ പെട്ടത്. മൂംബൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്.
ഒഎന്‍ ജിസിയിലെ ആറുജീവനക്കാരും 2 പൈലറ്റും കരാര്‍ കമ്പനിയിലെ ഒരു ജീവനക്കാരനുമാണ് ഹെലികോപ്‌റ്ററിലുണ്ടായിരുന്നത്. റിഗ്ഗില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അ്‌കലെ കടലില്‍ ഹെലികോപ്‌റ്റര്‍ ഇടിച്ചിറക്കകുയയിരുന്നു. പവന്‍ ഹാന്‍സ് കമ്പനിയില്‍ നിന്ന് അടുത്തകാലത്ത് വാടകയ്‌ക്ക് എടുത്ത ഹെലികോപറ്ററാണിത്. നാലുപേര്‍ കടലില്‍ വച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ മുംബൈ നാനാവതി ആശുപത്രിയിലേക്കുമറ്റി. ഹെലികോപ്‌റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താനിടയായ കാരണം വ്യക്തമായിട്ടില്ല.