പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ കണ്ടെത്താനായില്ല

തൃശൂര്‍: ട്രെയിനില്‍ അച്ഛനൊപ്പം യാത്രചെയ്‌ത പതിനാറുകാരിക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമ കേസില്‍ ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പോലീസിന്‌ കഴിഞ്ഞില്ല. കേസ്‌ അന്വേഷിക്കുന്ന എറണാകുളം റെയില്‍വേ പോലീസ്‌ തൃശൂരില്‍ എത്തി അച്ഛന്റെയും കുട്ടിയുടെയും മൊഴിയെടുത്തു. പ്രതികള്‍ സീസണ്‍ ടിക്കറ്റില്‍ സ്ഥിരം യാത്ര ചെയ്യുന്നവരാണെന്നാണ്‌ വിവരം. ഇത്‌ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി പോലീസ്‌ അറിയിച്ചു.

28/06/22 ചൊവ്വാഴ്ച ഉച്ചക്കുമുമ്പ്‌ പ്രതികളെ പിടികൂടിയില്ലെങ്കില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനുമുമ്പില്‍സമരം നടത്തുമെന്ന്‌ പെണ്‍കുട്ടിയുടെ അച്ഛന്‍ അറിയിച്ചു. 2022 ജൂണ്‍ 25 ശനിയാഴ്‌ച രാത്രിഎറണാകുളത്തുനിന്ന വരികയായിരുന്ന തൃശൂര്‍ സ്വദേശികള്‍ക്കുനേരെയാണ്‌ അതിക്രമമുണ്ടായത്‌. കുട്ടിയുടെ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

റെയില്‍വേ ഗാര്‍ഡിനോട്‌ പരാതിപ്പെട്ടിട്ടും പെലീസിനെ അറിയിച്ചില്ലെന്നും പിതാവ്‌ ആരോപിച്ചു. സംഭവത്തില്‍ തൃശൂര്‍ റെയില്‍വേ പോലീസ്‌ പോക്‌സോ പ്രകതാരം കേയെടുത്തു. 50 വയസിന്‌ മുകളില്‍ പ്രായമുളള ആറോളം ആളുകളാണ്‌ അതിക്രമം കാട്ടിയതെന്നാണ്‌ വിവരം അക്രമികളെ തടയാന്‍ ശ്രമിച്ച മലപ്പുറം സ്വേദേശി ഫാസിലിനും മര്‍ദനമേറ്റു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →