ഞങ്ങളും കൃഷിയിലേക്ക്’ : ജില്ലാതല ഉദ്ഘാടനം ജൂലൈ 2 ശനിയാഴ്ച മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്യും

“സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി കുടുംബങ്ങളെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ  കൃഷി വകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച ജൂലൈ 2ന് രാവിലെ 11 ന് ആലങ്ങാട് നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവഹിക്കും. ഹൈബി ഈഡൻ എം. പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എം. പി, പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി സതീശൻ എന്നിവർ പങ്കെടുക്കും. 
ജില്ലാതല ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം വെള്ളിയാഴ്ച ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും “ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം ” എന്ന പേരിൽ 97 കൃഷിയിടങ്ങളിൽ കൃഷി ആരംഭിക്കും. കൂടാതെ പദ്ധതിയുടെ പ്രചാരണാർത്ഥം വിവിധ കലാപരിപാടികൾ,എക്സിബിഷൻ,സെമിനാർ തുടങ്ങിയവയും സംഘടിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →