കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ്‌ പ്രതിഷേധം ഇരമ്പി:ജില്ല ജാഗ്രതയില്‍

കല്‍പ്പറ്റ : രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ്‌ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കല്‍പ്പറ്റയില്‍ വന്‍ കോണ്‍ഗ്രസ്‌ റാലി. പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍, കെ.മുരളീധരന്‍, കെ.സി വേണുഗോപാല്‍, എംകെ രാഘവന്‍, അടക്കമുളള ആയിരത്തിഅഞ്ഞൂറിലേറെപ്പേരെ അണിനിരത്തിയാണ്‌ റാലി. സിവില്‍ സ്‌റ്റേഷന്‍ പരിസരത്തെ എംപി ഓഫീസില്‍ നിന്നും ആരംഭിച്ച റാലി പിണങ്ങോടുവരെ നീണ്ടു.

റാലിക്കിടെ പലയിടത്തുവച്ചും പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചിലയിടത്തുവച്ച്‌ ഉന്തും തളളും ഉണ്ടായി. ഒരുഘട്ടത്തില്‍ പോലീസിനെ കയ്യേറ്റംചെയ്യാനുളള ശ്രമവും നടന്നു. കല്‍പ്പറ്റ ജംഗ്‌ഷന്‍ പരിസരത്തുവച്ചും പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുളള നേതാക്കള്‍ ഉടന്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ സിപിഎം ,കോണ്‍ഗ്രസ്‌ ഓഫീസ്‌ പരിസരമുള്‍പ്പടെ ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →