കൽപ്പറ്റ: ഡിവൈഎസ്പി നോക്കി നിൽക്കേയാണ് എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയതെന്ന് രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് സെക്രട്ടറി അഗസ്റ്റിൻ പുൽപ്പള്ളി പറഞ്ഞു . യാതൊരു പ്രകോപനവും കൂടാതെയാണ് ഓഫീസിലേക്ക് ഇരച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയതെന്നും ഓഫീസിലെ ഫർണിച്ചറുകളും ഗാന്ധിജി അടക്കമുള്ളവരുടെ ഫോട്ടോകളും പ്രവർത്തകർ നശിപ്പിച്ചെന്നും അഗസ്റ്റിൻ പറഞ്ഞു.
അഗസ്റ്റിന്റെ പറയുന്നു : എസ്എഫ്ഐയുടെ ജാഥ വരുന്നുണ്ടെന്ന് കേട്ടു. പക്ഷേ അതു എംപി ഓഫീസിലേക്ക് ആണെന്ന് അറഞ്ഞില്ല. ഓഫീസിലേക്ക് ഇരച്ചു കയറി ഗാന്ധിജി അടക്കമുള്ളവരുടെ ഫോട്ടോ ഇവർ അടിച്ചു തകർത്തു. ഫോട്ടോ തകർക്കല്ലേ എന്നു പറഞ്ഞ ശേഷമാണ് എന്നെ മർദ്ദിച്ചത്. അന്നേരം ഡിവെഎസ്പി അടക്കമുള്ള പൊലീസുകാർ അതെല്ലാം നോക്കി നിൽക്കുകയായിരുന്നു. അക്രമം തടയാൻ യാതൊരു നീക്കവും അവർ നടത്തിയില്ല ഓഫീസിനുള്ളിൽ ഞങ്ങളെ വളഞ്ഞിട്ട് തല്ലുമ്പോൾ എസ്.എഫ്.ഐ പെൺകുട്ടികൾ നിന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. എംപിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകളും അടക്കം സകലതും അവർ നശിപ്പിച്ചു

